ആഗോള വിപണിയിലെ ഉണർവ് ഇന്ത്യൻ വിപണിയിലും! സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

മെയ് 07 വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 78,015 നിലവാരത്തിലും നിഫ്റ്റി 24,348 നിലവാരത്തിലുമാണ് വ്യാപാരം തുടരുന്നത്

ആഗോള വിപണിയിലെ ഉണർവ് ഇന്ത്യൻ വിപണിയിലും! സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ
ആഗോള വിപണിയിലെ ഉണർവ് ഇന്ത്യൻ വിപണിയിലും! സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

മേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ കുതിപ്പ് ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിച്ചു. മെയ് 07 വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 78,015 നിലവാരത്തിലും നിഫ്റ്റി 24,348 നിലവാരത്തിലുമാണ് വ്യാപാരം തുടരുന്നത്. വ്യാപാരത്തിന്റെ ആദ്യഘട്ടത്തിൽ സെൻസെക്സ് 78,339 വരെയും നിഫ്റ്റി 24,423 വരെയും ഉയർന്ന് ഇൻട്രാഡേയിലെ മികച്ച നിലവാരം രേഖപ്പെടുത്തി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ അനുകൂല മാറ്റങ്ങളാണ് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്.

ഓട്ടോമൊബൈൽ മേഖലയിലെ ഓഹരികളാണ് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. നിഫ്റ്റി ഓട്ടോ സൂചിക 0.78 ശതമാനം നേട്ടമുണ്ടാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, ട്രെന്റ് തുടങ്ങിയ പ്രമുഖ ഓഹരികൾ ഒരു ശതമാനം വരെ ഉയർന്ന് വിപണിക്ക് കരുത്തേകി. ഇതിനുപുറമെ ഐടി മേഖലയിലെ ഇൻഫോസിസ്, ബാങ്കിംഗ് രംഗത്തെ എസ്.ബി.ഐ, വാഹന വിപണിയിലെ മാരുതി സുസുക്കി എന്നിവയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

അതേസമയം, വിപണിയിൽ എല്ലാ മേഖലകളും ഒരുപോലെ നേട്ടമുണ്ടാക്കിയില്ല. ഹിന്ദുസ്ഥാൻ യൂണിലിവർ, അദാനി പോർട്ട്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. എഫ്.എം.സി.ജി, റിയൽറ്റി വിഭാഗങ്ങൾ ആദ്യ സെഷനിൽ സമ്മർദ്ദം നേരിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങളും കമ്പനികളുടെ സാമ്പത്തിക ഫലപ്രഖ്യാപനങ്ങളുമാണ് വിപണിയുടെ തുടർന്നുള്ള ദിശ നിർണ്ണയിക്കുകയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Share Email
Top