പിതാവിനൊപ്പം സ്കൂട്ടറിൽ പോയ യുവതി മരിച്ചു: ആരോപണവുമായി ആൺസുഹൃത്ത്

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോർട്ട്

പിതാവിനൊപ്പം സ്കൂട്ടറിൽ പോയ യുവതി മരിച്ചു: ആരോപണവുമായി ആൺസുഹൃത്ത്
പിതാവിനൊപ്പം സ്കൂട്ടറിൽ പോയ യുവതി മരിച്ചു: ആരോപണവുമായി ആൺസുഹൃത്ത്

ബെംഗളൂരു: പിതാവിനൊപ്പം സ്കൂട്ടറിൽ പോയ യുവതിയെ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ആരോപണവുമായി ആൺസുഹൃത്ത് രംഗത്തുവന്നു. ദുരഭിമാനക്കൊലയാണെന്നാണ് യുവാവിന്റെ ആരോപണം. എന്നാൽ, സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണ​മെന്ന് പിതാവ് പൊലീസിൽ മൊഴി നൽകി.

ഹൊസൂറിനടുത്ത ഹരോഹള്ളിയിൽ താമസിക്കുന്ന രാമമൂർത്തിയുടെ മകൾ ആർ. സഹനയെയാണ് ബംഗളൂരുവിന് അടുത്ത് ഹുസ്‌കൂർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോർട്ട്.

Also Read: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ടു

അതേസമയം തങ്ങളുടെ ബന്ധത്തെ എതിർത്തതിനാൽ രാമമൂർത്തി സഹനയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ആൺസുഹൃത്ത് ആരോപിച്ചു. മാതാപിതാക്കൾ തങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് സംഭവം നടന്നതെന്നും യുവാവ് പൊലീസിൽ പരാതി നൽകി.

Share Email
Top