മംഗളൂരു: ഞായറാഴ്ച അർധരാത്രി മഞ്ചനഡി കണ്ടിഗയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. കുടുംബനാഥ കുബ്റ (32), മക്കളായ മഹാദിയ (13), മാസിയ (10), മായിസ (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. യുവതിയും മക്കളും ഉറങ്ങിയ മുറിയുടെ ഭാഗങ്ങൾ തകർന്നനിലയിലാണ് ഉള്ളത് . അയൽവാസികളാണ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചത്.