തൃശൂര്‍: തൃശൂർ ഊരകത്ത് ഹോട്ടലിലേക്ക് കാർ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഊരകം ശ്രീവിനായക ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്. കാർ നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുൻവാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ഗ്യാസ് ഏജൻസി ജീവനക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഹോട്ടലിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന് മുന്നിൽ നിന്നും വേഗതകുറച്ച് കാര്‍ തിരിക്കുന്നതും ഇതിനിടയിൽ നിയന്ത്രണം നഷ്ടമായി ഹോട്ടലിലേക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കാര്‍ തിരിയുന്നതിനിടെയാണ് ഗ്യാസ് ഏജന്‍സി ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങുന്നത്. ജീവനക്കാരനെ തട്ടിയിട്ടശേഷമാണ് കാര്‍ ഹോട്ടലിന് അകത്തേക്ക് ഇടിച്ചുകയറിയത്. ഇലക്ട്രിക് കാറാണ് അപകടത്തിൽപ്പെട്ടത്.