മഴ മാറിയതോടെ കാനനപാതയിലൂടെ ഭക്തരുടെ പ്രവാഹം

കാനന പാതയിലൂടെ ശബരിമലയിൽ എത്തിയത് 35,000 തീർഥാടകർ

മഴ മാറിയതോടെ കാനനപാതയിലൂടെ ഭക്തരുടെ പ്രവാഹം
മഴ മാറിയതോടെ കാനനപാതയിലൂടെ ഭക്തരുടെ പ്രവാഹം

ശബരിമല: അയ്യപ്പ മണ്ഡലകാലം പാതി പിന്നിട്ടതോടെ കാനന പാതയിലൂടെ ഭക്തരുടെ തീർത്ഥാടക പ്രവാഹം.18 ദിവസം കൊണ്ട് 35000ലധികം പേരാണ് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. അതേസമയം വെള്ളിയാഴ്ചയാണ്​ ഏറ്റവുമധികം പേർ യാത്ര ചെയ്തത്​.

പുൽമേട്, മുക്കുഴി, വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, കരിമല പാതയിലെ അഴുതക്കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ്​ കാനന പാത. ഇരുപാതയിലൂടെയും രാവിലെ ആറു മുതലാണ് തീർത്ഥാടകർക്ക് പ്രവേശനം. ഉച്ചക്ക്​ ഒരു മണിവരെ പ്രവേശന കവാടത്തിൽ എത്തുന്ന എല്ലാ തീർത്ഥാടകർക്കും പ്രവേശനം ലഭിക്കും. നിലവിൽ മഴ മാറിയതോടെ കാനന പാത ഏറെ സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് അറിയിച്ചു.

Share Email
Top