‘പെണ്ണ് കേസ്’ ചിത്രത്തിലെ ആദ്യ ഗാനം എത്തി

നിഖില വിമൽ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'പെണ്ണ് കേസ്'

‘പെണ്ണ് കേസ്’ ചിത്രത്തിലെ ആദ്യ ഗാനം എത്തി
‘പെണ്ണ് കേസ്’ ചിത്രത്തിലെ ആദ്യ ഗാനം എത്തി

നിഖില വിമൽ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘പെണ്ണ് കേസ്’. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. കാതൽ നദിയെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ​ഗാനത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗാനത്തിന്റെ തമിഴ് വരികൾ എഴുതിയിരിക്കുന്നത് പൊന്നുമണിയാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്.

അതേസമയം നവാഗതനായ ഫെബിൻ സിദ്ധാർഥ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്. ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2025 നവംബറിൽ തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്‌നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ഉമേഷ്.കെ.ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം നിർവ്വഹിക്കുന്നത്.

Share Email
Top