സജി സോപാനം, റോയ് മാത്യു, ആതിര മുരളി, അരുൺ നാരായൺ, നാഗരാജ്, ഡോറ ബായ്, ആശ നായർ, ബ്ലോഗർ ശങ്കരൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉറ്റവർ എന്ന ചിത്രം നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഫിലിം ഫാന്റസിയുടെ ബാനറിൽ അരുൺ ദാസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മൃദുൽ എസ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ബിജു കലാവേദി, ഹരീന്ദ്ര നാഥ്, അഡ്വ. ദീപക് ട്വിങ്കിൾ സനൽ, വിജയ് കൃഷ്ണ, ജയൻ കളർകോട്, മുഹമ്മദ് ഷാ, മഞ്ജുനാഥ് കൊട്ടിയം, ബിജേഷ് ഇരിങ്ങാലക്കുട, മായ സുകു, നന്ദന ബൈജു, എം മുഹമ്മദ് സലിം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.