മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് 30 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അമ്മ പ്രതിയെ വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് പിതാവിന്‍റെ ശല്യം കൂടിയപ്പോഴാണ് മകൾ പോലീസിൽ പരാതി നൽകിയത്.

തുടർന്ന് പോലീസ് മകളുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share Email
Top