കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ജീവനക്കാർ

സംഭവത്തിൽ ലേബർ കോർട്ടിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ജീവനക്കാർ
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ജീവനക്കാർ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ വ്യാപക പരാതിയുമായി ജീവനക്കാർ. കരാർ ജീവനക്കാർക്കും, ദിവസ വേതനക്കാർക്കും ജോലി ചെയ്ത് ഒരു വർഷമായിട്ടും വേതനം കൊടുക്കുന്നില്ല എന്ന പരാതിയുമായാണ് ജീവനക്കാർ രംഗത്തെത്തിയത്. ശമ്പളം ചോദിക്കുമ്പോൾ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അധികൃതർ ജോലിക്കാരെ ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് പരാതിക്കാർ പറയുന്നു.

പണം നൽകാം എന്ന് പറഞ്ഞ സമയത്തെത്തുമ്പോൾ എം ഡി ഒപ്പിട്ടില്ല, ഫയൽ കാണുന്നില്ല, എന്നിങ്ങനെയുള്ള കാരണങ്ങൾ പറഞ്ഞ് അധികൃതർ ഉരുണ്ടുകളിക്കുകയാണെന്നും പരാതിക്കാർ പറഞ്ഞു. സംഭവത്തിൽ ലേബർ കോർട്ടിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ.

Share Email
Top