‘റൈത്തു ഭരോസ’ ഉപയോഗിച്ച് വാഗ്ദാനങ്ങള്‍: രേവന്ദ് റെഡ്ഡി ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

‘റൈത്തു ഭരോസ’ ഉപയോഗിച്ച് വാഗ്ദാനങ്ങള്‍: രേവന്ദ് റെഡ്ഡി ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കര്‍ഷകര്‍ക്കുള്ള സഹായ പദ്ധതിയായ ‘റൈത്തു ഭരോസ’ ഉപയോഗിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

പൊതുസമ്മേളനങ്ങളില്‍ ഇത്തരം പരാമര്‍ശം രേവന്ത് റെഡ്ഡി നടത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി. റൈത്തു ഭരോസയുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന സഹായം നിര്‍ത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രതിവര്‍ഷം ഏക്കറൊന്നിന് കര്‍ഷകര്‍ക്ക് 15,000 രൂപ വിതരണം ചെയ്യുന്ന പദ്ധതിയാണ് റൈത്തു ഭരോസ.

Top