വയോധികനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

വയോധികനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

ഇടുക്കി: വയോധികനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. മാങ്കുളം അമ്പതാം മൈലിൽ വീടിനുള്ളിലാണ് മൃദദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് മൂന്നാർ പൊലീസ് അറിയിച്ചു. മാങ്കുളം അമ്പതാം മൈൽ പാറേക്കുടി തങ്കച്ചന്റെ (അയ്യപ്പൻ-60) മൃതദേഹമാണ് കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ നിന്നുള്ള സംഘമെത്തി തുടർ നടപടി സ്വീകരിച്ചു. തുടർന്ന് മൂന്നാർ പൊലീസ് സ്ഥലത്തെത്തി. തങ്കച്ചനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയും പൊലീസ് പറഞ്ഞു.

Top