ബംഗളൂരു: കെ.എസ്.ആർ.ടി.സി ബസ് മരത്തില്‍ ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഹനൂര്‍ താലൂക്കിലെ ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ബോധരഹിതനായി നിയന്ത്രണം വിട്ടതോടെയാണ് അപകടമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹനൂര്‍ താലൂക്കിലെ ഒടിയരപാളയ ഗ്രാമത്തില്‍നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു ബസ്.
Also Read : 12 വയസ്സുകാരന്റെ നെഞ്ചിൽ കയറിയ ഓലമടലും മാലയും പുറത്തെടുത്തു
യാത്രക്കിടെ ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം അനുഭവപ്പെടുകയും ഇതോടെ ബോധരഹിതനാവുകയുമായിരുന്നു. എന്നാൽ ബസ് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും മുന്‍വശത്ത് ഇരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. അതേസമയം ഒഴിവായത് ഒരു വലിയ അപകടമാണ് എന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.