നയതന്ത്ര പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍-ചൈന 50-ാം വാര്‍ഷിക ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്ന് ഷി ജിന്‍പിംഗ്

2022-ല്‍ റഷ്യ യുക്രെയ്‌നെതിരെ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ചൈനയും ബ്രസ്സല്‍സും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു

നയതന്ത്ര പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍-ചൈന 50-ാം വാര്‍ഷിക ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്ന് ഷി ജിന്‍പിംഗ്
നയതന്ത്ര പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍-ചൈന 50-ാം വാര്‍ഷിക ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്ന് ഷി ജിന്‍പിംഗ്

യൂറോപ്യന്‍ യൂണിയന്‍-ചൈന നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്രസ്സല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിരസിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ഷിയ്ക്ക് പകരം പ്രീമിയര്‍ ലി ക്വിയാങ് യൂറോപ്യന്‍ കൗണ്‍സില്‍ ആന്‍ഡ് കമ്മീഷന്‍ പ്രസിഡന്റുമാരെ കാണുമെന്ന് ചൈന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി എഫ്ടി പറഞ്ഞു. ബ്രസ്സല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ സാധാരണയായി ചൈനീസ് പ്രധാനമന്ത്രിയാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍, ചൈനയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അരനൂറ്റാണ്ടത്തെ ബന്ധത്തിന്റെ സ്മരണയ്ക്കായി ഷി ജിന്‍പിന്‍ പങ്കെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നുവെന്ന് പത്രം പറയുന്നു.

2022-ല്‍ റഷ്യ യുക്രെയ്‌നെതിരെ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ചൈനയും ബ്രസ്സല്‍സും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു, ചൈന റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം, യൂറോപ്യന്‍ യൂണിയന്‍ ചൈനീസ് ഇലക്ട്രിക് വാഹന ഇറക്കുമതിക്ക് തീരുവ ചുമത്തുകയും ചെയ്തിരുന്നു.

Share Email
Top