കേജ്രിവാളിന്റെ കോടതി നടപടികളുടെ വിഡിയോ നീക്കണമെന്ന നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈകോടതി

കേജ്രിവാളിന്റെ കോടതി നടപടികളുടെ വിഡിയോ നീക്കണമെന്ന നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെട്ട കോടതി നടപടികളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനിത കേജ്രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ് വിഡിയോ അടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സാമൂഹിക മാധ്യമ കമ്പനികള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത കേജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയ സമയത്തെ വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ സുനിത കേജ്രിവാളും പങ്കുവച്ചിരുന്നു.കോടതിയുടെ വിഡിയോ കോണ്‍ഫന്‍സ് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വൈഭവ് സിങ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് എത്രയും വേഗം വിഡിയോ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. എക്‌സ്, യുട്യൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയോടും വിഡിയോ അടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു

Top