CMDRF

റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി : കെ ഇ ഇസ്മായിൽ

സർക്കാർ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി, എന്നാൽ ആരെയും സംരക്ഷിക്കാൻ കഴിഞ്ഞതുമില്ല'

റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി : കെ ഇ ഇസ്മായിൽ
റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി : കെ ഇ ഇസ്മായിൽ

തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് വീണ്ടും സിപിഐ. റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെഇ ഇസ്മായിൽ പ്രതികരിച്ചു. സർക്കാർ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി, എന്നാൽ ആരെയും സംരക്ഷിക്കാൻ കഴിഞ്ഞതുമില്ല, സർക്കാർ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സിപിഐ നേതാവ് പ്രതികരിച്ചു.

ഇസ്മയിലിന്റെ വാക്കുകൾ ഇങ്ങനെ

‘കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുൻപ് രഞ്ജിത് രാജിവെക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം കടിച്ചുതൂങ്ങി നിൽക്കാൻ പാടില്ലായിരുന്നുവെന്നും ധാർമികത ഉയർത്തി കാണിച്ച് രാജി വെക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക മന്ത്രി സജി ചെറിയാനെടുത്ത നിലപാടിനെയും അദ്ദേഹം വിമർശിച്ചു. അല്പം കൂടി സ്വീകര്യമായ തരത്തിൽ മന്ത്രിക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാമായിരുന്നുവെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഈ കാര്യങ്ങളിൽ നേരിട്ട് നടപടി സ്വീകരിക്കണമെന്നും കെഇ ഇസ്മായിൽ കൂട്ടിച്ചേർത്തു.

അതേസമയം ലൈം​ഗികാരോപണത്തിന് പിന്നാലെ എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം ഒരു യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം.

Also Read:നടിയുടെ പരാതിയിൽ കേസെടുത്താൽ നേരിടേണ്ടത് സിദ്ദിഖ്; ജഗദീഷ്

Top