ബിരുദം രണ്ട് വർഷം കൊണ്ട് ​തീർക്കാം ! പരിഷ്‍കാരവുമായി യു.ജി.സി

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ശേഷിക്കനുസരിച്ചും സാമ്പത്തികമോ അക്കാദമികമോ ആയ വെല്ലുവിളികൾക്കനുസരിച്ചും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്

ബിരുദം രണ്ട് വർഷം കൊണ്ട് ​തീർക്കാം ! പരിഷ്‍കാരവുമായി യു.ജി.സി
ബിരുദം രണ്ട് വർഷം കൊണ്ട് ​തീർക്കാം ! പരിഷ്‍കാരവുമായി യു.ജി.സി

ന്യൂഡൽഹി: വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ കാലയളവിൽ മാറ്റംവരുത്താൻ അവസരം നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി). പരിഷ്കാരം നടപ്പാക്കുക 2025-26 അധ്യയന വർഷം മുതലാണ്. ഇതനുസരിച്ച് ബിരുദ കാലയളവ് വെട്ടിക്കുറക്കാനും ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. അതായത് പുതിയ സംവിധാനത്തിന് കീഴിൽ, വിദ്യാർത്ഥികൾക്ക് രണ്ടര വർഷത്തിനുള്ളിൽ മൂന്ന് വർഷത്തെ ബിരുദം, അതുമല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ നാല് വർഷത്തെ ബിരുദം പൂർത്തിയാക്കാൻ സാധിക്കും.

യു.ജി.സി മേധാവി എം. ജഗദേഷ് കുമാറാണ് ഈ പുതിയ പരിഷ്കരണം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ പരിഷ്‍കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:സർവകലാശാലകളിൽ അധ്യാപക ഒഴിവുകൾ; കണക്ക് വെളിപ്പെടുത്തി കേന്ദ്രസർക്കാർ

ഓരോ വിദ്യാര്‍ത്ഥിയുടെയും പഠന ശേഷി അനുസരിച്ച് മൂന്നു വര്‍ഷ ബിരുദം രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കാനാവും. പഠനകാലയളവ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. കോഴ്‌സ് നേരത്തേ പൂര്‍ത്തിയാക്കിയാലും സമയമെടുത്ത് ചെയ്താലും അത് സാധാരണ ബിരുദത്തിന് തുല്യമായിരിക്കും. ഓരോ സെമസ്റ്ററിലും കൂടുതല്‍ ക്രെഡിറ്റ് നേടിയാണ് ബിരുദം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുക.തുടര്‍ പഠനത്തിനും ജോലിക്കും സാധാരണ ബിരുദമായിത്തന്നെയാവും ഇവ പരിഗണിക്കുക.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ശേഷിക്കനുസരിച്ചും സാമ്പത്തികമോ അക്കാദമികമോ ആയ വെല്ലുവിളികൾക്കനുസരിച്ചും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്.

Top