ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; പൊട്ടിക്കരഞ്ഞ് സ്വാതി

ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; പൊട്ടിക്കരഞ്ഞ് സ്വാതി

ഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍ എംപി. സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം. സ്വാതി പരുക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എന്‍. ഹരിഹരന്‍ വാദിച്ച സമയത്താണ് സ്വാതി വികാരാധീതയായത്. സ്വാതിയെ അപകീര്‍ത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ അറിയിച്ചതെങ്കിലും അവര്‍ പൊട്ടിക്കരയുകയായിരുന്നു.

ആരോപണങ്ങള്‍ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടില്‍ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം മനഃപൂര്‍വം സ്വാതി തിരഞ്ഞെടുക്കുകയായിരുന്നെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്നു പരിഗണിക്കുന്നത്. അതിനിടെ കനത്തചൂടില്‍ കോടതിക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.

Top