ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി

ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി

മനാമ: ബഹ്റൈനില്‍ ആശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 16, 17 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്.

ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫയാണ് ആ​ശൂ​റ അ​വ​ധി സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചത്. ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് ആശൂറ എന്ന് പേരിൽ അറിയപ്പെടുന്നത്.

Top