ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ആശ്വാസം. കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി. ‘പുഷ്പ 2’ പ്രീമിയറിനിടെ ഡിസംബര്‍ 4ന് യുവതി തിക്കിലും തിരക്കിലും പെട്ട കേസിലാണ് പുഷ്പ 2 നായകനായ അല്ലു അര്‍ജുന്റെ ജാമ്യ വ്യവസ്ഥകളില്‍ കോടതി ഇളവ് വരുത്തിയത്. എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്ന വ്യവസ്ഥ കോടതി ഒഴിവാക്കി.
ആവശ്യാനുസരണം ചിക്കാട്പള്ളി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയോടെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ച ശേഷം വിദേശയാത്ര നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Also Read: സെൽഫിയെടുക്കുന്നതിനിടെ റിസർവോയറിലേക്ക് വീണപകടം
ഓരോ യാത്രയുടെയും യാത്രാ ഷെഡ്യൂള്‍ എസ്എച്ച്ഒയെ അറിയിക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ഏത് വിദേശ രാജ്യത്തായാലും താമസിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനും അല്ലുവിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള ജാമ്യ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് ജനുവരി 10 ലെ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.