ബെംഗളൂരു: സ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. കേസിലെ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ കേസ് തീര്‍പ്പാവുന്ന വരെ തുടര്‍നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്.
കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് സ്റ്റേ നല്‍കിയത്. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ബെംഗളൂരുവില്‍ വെച്ച് നടന്ന സംഭവം ആയതിനാല്‍ തുടര്‍നടപടി അവിടേക്ക് മാറ്റുകയായിരുന്നു.