കൊച്ചി: താമസസ്ഥലത്ത് നിന്ന് രാസലഹരി കണ്ടെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ‘തൊപ്പി’ എന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിപ്പോർട്ട് തേടി. ഡിസംബർ നാലിനകം റിപ്പോർട്ട് നൽകാൻ പാലാരിവട്ടം പൊലീസിന് കോടതി നിർദ്ദേശം നൽകി. തൊപ്പിയുടെ സുഹൃത്തുക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിലും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, ഈ മാസം 16-നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാർട്ടമെന്റിൽ നിന്ന് ഡാൻസഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തി രാസലഹരി പിടികൂടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിഹാദും സുഹൃത്തുക്കളും ഒളിവിലാണ്.