രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ നിര്‍ണായക സംഭാവനയുമായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍. കഴിഞ്ഞ 15 മാസത്തിനിടെ രാജ്യത്ത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ എംഎസ്എംഇകളുടെ എണ്ണം 2.33 കോടിയില്‍ നിന്ന് 5.49 കോടിയായി ഉയര്‍ന്നപ്പോള്‍ ഈ കാലയളവില്‍ ഇത്തരം സംരംഭങ്ങളിലെ തൊഴിലവസരങ്ങളുടെ എണ്ണം 13.15 കോടിയില്‍ നിന്ന് 23.14 കോടിയായി വര്‍ധിച്ചിട്ടുണ്ട്.
Also Read: ഗൗതം അദാനി രാജ്യം വിടുമോ?
സ്ത്രീകള്‍ക്കായി 5.23 കോടി തൊഴിലവസരങ്ങള്‍
എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കേഷന്‍ വഴി സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2.38 കോടി അനൗപചാരിക മൈക്രോ യൂണിറ്റുകളാണ് മൊത്തം തൊഴിലവസരങ്ങളില്‍ 2.84 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. അതേസമയം സ്ത്രീകള്‍ക്കായി 5.23 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആകെ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളില്‍ 5.41 കോടി സൂക്ഷ്മ സംരംഭങ്ങളും 7.27 ലക്ഷം ചെറുകിട സംരംഭങ്ങളും 68,682 ഇടത്തരം സംരംഭങ്ങളുമാണ്.