ഡല്‍ഹി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. അതിര്‍ത്തിയിലും, തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഡല്‍ഹി. 70 കമ്പനി അര്‍ദ്ധ സൈനികരെയും 15,000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും ആണ് ചെങ്കോട്ടയിലും പരിസരങ്ങളിലും ആയി വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയിലും, തന്ത്രപ്രധാന മേഖലകളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
Also Read:തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും; രാഷ്ട്രപതി
റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ഊര്‍ജ്ജം, ആരോഗ്യം , ഉല്‍പാദനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും. സൈബര്‍ കുറ്റകൃത്യങ്ങളും ഭീകരവാദവും ഇല്ലാതാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും അറിയിച്ചു. ഞായറാഴിച്ച രാവിലെ 9.30 ആഘോഷ പരിപാടികള്‍ ആരംഭിക്കും. റൈസാന ഹില്‍സില്‍ നിന്ന് കര്‍ത്തവ്യ പഥ് വഴി ചെങ്കോട്ടയിലേക്കാണ് പരേഡിന്റെ റൂട്ട്. പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ എത്തുന്നവര്‍ക്കായി നാളെ പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഡല്‍ഹി മെട്രോ സര്‍വീസ് നടത്തും.