രക്തസാക്ഷി മണ്ഡപം നിര്‍മിക്കുന്നത് ഇരട്ടത്താപ്പ്; വി ഡി സതീശന്‍

രക്തസാക്ഷി മണ്ഡപം നിര്‍മിക്കുന്നത് ഇരട്ടത്താപ്പ്; വി ഡി സതീശന്‍

ക്തസാക്ഷി മണ്ഡപം നിര്‍മിക്കുന്നത് സിപിഐഎം ഇരട്ടത്താപ്പെന്ന് വി ഡി സതീശന്‍. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സി.പി.ഐ.എം അധപതിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും അത്തരം പ്രവര്‍ത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം.

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്താല്‍ അദ്ദേഹത്തിന് എതിരേയും കേസെടുക്കണം. നിയമ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന ഇത്തരം രീതികളെ നഖശിഖാന്തം എതിര്‍ക്കുകയാണ് വേണ്ടത്. ഭാവി തലമുറയ പോലും ഉളുപ്പില്ലാതെ വഞ്ചിക്കുന്ന കാലഹരണപ്പെട്ട സമീപനം തിരുത്താന്‍ സി.പി.ഐ.എം തയാറാകണമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Top