അക്ഷയ് കുമാര്‍ നായകനായി വന്ന സ്‍കൈ ഫോഴ്‍സിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിട്ടു. സ്‍കൈ ഫോഴ്‍സ് ശനിയാഴ്‍ച 26.30 കോടി ഇന്ത്യയില്‍ നേടിയപ്പോള്‍ ആകെ 41.60 കോടി രൂപയായിയെന്നാണ് റിപ്പോര്‍ട്ട്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കഥയാണിത്. ഫൈറ്റര്‍ പൈലറ്റായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തില്‍ എത്തിയിരിക്കുന്നത്.
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‍കൈ ഫോഴ്‍സെന്നാണ് പലരുടെയും അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. വീര്‍ പഹാര്യയുടേയും പക്വതായര്‍ന്ന പ്രകടനമാണ്. എന്നാല്‍ മോശം തിരക്കഥ ആണെന്നും ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നു. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Also Read: ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി പതിപ്പ് ട്രെയിലര്‍ പുറത്ത്
ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്.