കോവിഡ് മഹാമാരിയുടെ കാലത്തും തുടർന്നും സഹായങ്ങളുമായെത്തിയ നടനാണ് സോനു സൂദ്. കോവിഡ് മഹാമാരി സമയത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലെത്താൻ അദ്ദേഹം സഹായിച്ചിരുന്നു. 2020-ൽ ആദ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്കായി അദ്ദേഹം ചാർട്ടേഡ് ഫ്ലൈറ്റുകളും ബസുകളും ബുക്ക് ചെയ്ത് നാട്ടിലെത്തിച്ചു.
അടുത്തിടെ, ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായിക്കാൻ ഇന്ത്യൻ പൗരന്മാരോട് സോനു ട്വിറ്ററിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. പുതിയ ചിത്രമായ ഫത്തേഹിന്റെ കളക്ഷൻ അനാഥാലയങ്ങൾക്ക് നൽകുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് സിനിമാതാരം സെയ്ഫ് അലി ഖാൻ
സൈബർ തട്ടിപ്പില്‍ നിന്ന് എങ്ങനെ സുരക്ഷിതമായിരിക്കാമെന്ന് ജനങ്ങളെ ബോധവാൻമാരാക്കുന്ന ചിത്രമാണിതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ് ഫത്തേഹ്. ആളുകള്‍ നിരന്തരം സൈബര്‍ തട്ടിപ്പുകള്‍ നേരിടേണ്ടതായി വരുന്നു.
അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ആക്ഷന്‍ ചിത്രമാണിത്. സൈബര്‍ തട്ടിപ്പില്‍ നിന്ന് എങ്ങനെ സുരക്ഷിതമായിരിക്കാമെന്ന് ആളുകളെ ബോധവാന്‍മാരാക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച സിനിമയാണിത്. സിനിമയുടെ കളക്ഷന്‍ വൃദ്ധസദനങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും നല്‍കാന്‍ ശ്രമിക്കും.- സോനു സൂദ് പറഞ്ഞു.