CMDRF

പാറ്റ ശ്വാസനാളത്തിൽ കുടുങ്ങി, ​ഗുരുതരാവസ്ഥയിലെത്തി, ഒടുവിൽ ശസ്ത്രക്രിയ

ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം നമ്മൾ ചെറിയ ചെറിയ കാര്യങ്ങളിൽ കാണിക്കുന്ന അശ്രദ്ധയാണെന്നും അദ്ദേഹം പറഞ്ഞു.

പാറ്റ ശ്വാസനാളത്തിൽ കുടുങ്ങി, ​ഗുരുതരാവസ്ഥയിലെത്തി, ഒടുവിൽ ശസ്ത്രക്രിയ
പാറ്റ ശ്വാസനാളത്തിൽ കുടുങ്ങി, ​ഗുരുതരാവസ്ഥയിലെത്തി, ഒടുവിൽ ശസ്ത്രക്രിയ

മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്നതും, അതേസമയം വളരെ ശല്യക്കാരായ ജീവികളിൽ ഒന്നാണ് പാറ്റകൾ. ഭക്ഷണ സാധനങ്ങളിലും പാത്രങ്ങളിലും ഒക്കെ കയറിക്കൂടി നമുക്ക് പണി തരുന്നതിൽ മിടുക്കരാണ് പാറ്റകൾ. എന്നാൽ, കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് വന്ന റിപ്പോർട്ട് ഒരു ചെറിയ പാറ്റ കാരണം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തി ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചാണ്. രാത്രി ഉറങ്ങിക്കിടന്നപ്പോൾ മൂക്കിലൂടെ കയറിയ പാറ്റ ഇദ്ദേഹത്തിന്റെ ശ്വസനനാളത്തിൽ കുടുങ്ങുകയായിരുന്നു.

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ താമസക്കാരനാണ് ഹൈക്കൗ എന്ന 58 -കാരൻ. ഇദ്ദേഹത്തിന്റെ മൂക്കിലാണ് ഉറങ്ങിക്കിടന്നപ്പോൾ പാറ്റ കയറിയത്. ഡോക്ടർമാർ പറയുന്നത് മൂക്കിൽ കുടുങ്ങിപ്പോയ പാറ്റ ഇദ്ദേഹം ശ്വാസം എടുത്തപ്പോൾ അകത്തേക്ക് കയറിയതായിരിക്കാം എന്നാണ്. അതേസമയം ഉറക്കത്തിനിടയിൽ അസ്വസ്ഥത തോന്നി ഉണർന്നപ്പോൾ തൊണ്ടയ്ക്കുള്ളിലേക്ക് എന്തോ അരിച്ചിറങ്ങുന്നതുപോലെ ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ, ഹൈക്കൗക്ക് പിന്നീട് അസ്വസ്ഥത തോന്നാതിരുന്നത് കൊണ്ട് അത് കാര്യമാക്കാതെ വീണ്ടും ഉറങ്ങി. പിറ്റേന്ന് ഉണർന്നപ്പോൾ വായിൽ നിന്നും അതിരൂക്ഷമായ ഒരു ഗന്ധം അനുഭവപ്പെട്ടു എന്നും ഇയാൾ വ്യക്തമാക്കി.

Also Read: ജോര്‍ജിയ സ്‌കൂള്‍ വെടിവെയ്പ്; പ്രതിയുടെ അമ്മ സ്ഥിരം കുറ്റവാളി

അഴുകിയ അവസ്ഥയിൽ പാറ്റ

SYMBOLIC IMAGE

നാൾക്കുനാൾ അദ്ദേഹത്തിൻറെ ആരോഗ്യനില വഷളായി വന്നു. അതികഠിനമായ ചുമ അനുഭവപ്പെടാൻ തുടങ്ങിയതോടെ മൂന്നു ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിച്ചു. പിന്നീട് സിടി സ്കാനിലാണ് ശ്വസനനാളത്തിൽ കുടുങ്ങിയ നിലയിൽ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ഒരു മണിക്കൂര്‍ നീണ്ട മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശേഷം അഴുകിയ അവസ്ഥയിലിരുന്ന പാറ്റയെ പുറത്തെടുത്തു. നിലവിൽ ഹൈക്കൗവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Also Read: ഒറ്റയടിക്ക് 10,400 യുക്രെയിൻ സൈനികരെ കൊന്ന് റഷ്യ, അമേരിക്കൻ ആയുധങ്ങൾക്കും രക്ഷിക്കാനായില്ല

ഇത്തരമൊരു അനുഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്നാണ് ഡോ. ലിംഗ് ലിംഗ് വെളിപ്പെടുത്തിയത്. അതേസമയം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം നമ്മൾ ചെറിയ ചെറിയ കാര്യങ്ങളിൽ കാണിക്കുന്ന അശ്രദ്ധയാണെന്നും അദ്ദേഹം പറഞ്ഞു.

Top