ന്യൂയോര്‍ക്ക്: ലോകമെമ്പാടും ഉള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ നോക്കി കാണുന്ന ഒന്നാണ് ടി 20. ആ ടി 20 ലോകകപ്പില്‍ അട്ടിമറികളിലൂടെ സൂപ്പര്‍ എട്ടിലെത്തി ശ്രദ്ധേയരായ അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയെ പുറത്താക്കി എന്ന വാർത്ത ആണ് വരുന്നത്. അമേരിക്കന്‍ ടീമിലെ കളിക്കാരായ ഇന്ത്യൻ വംശജരായ താരങ്ങള്‍ക്കെതിര വിവേചനം കാണിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് സ്റ്റുവര്‍ട്ട് ലോയെ സ്ഥാനത്തു നിന്ന് പുറത്താക്കിയത്.
കളിക്കളത്തിൽ മാസ്മരിക സ്ഥാനം വഹിക്കുന്ന സ്റ്റുവര്‍ട്ട് ലോക്കെതിരെ ക്യാപ്റ്റനും ഇന്ത്യൻ വംശജനുമായ മോണാങ്ക് പട്ടേല്‍ അടക്കം എട്ടോളം താരങ്ങളാണ് പരാതിയുമായി ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചത്. എല്ലാവരോടും സമാന രീതിയിൽ പെരുമാറേണ്ട കോച്ച് ചില കളിക്കാര്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുകയും ഇന്ത്യൻ വംശജരായ താരങ്ങളെ അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു സ്റ്റുവര്‍ട്ട് ലോക്കെതിരെ ഉയര്‍ന്ന പ്രധാന പരാതി. തുടര്‍ന്ന് താരങ്ങളുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ക്രിക്കറ്റ് ബോര്‍ഡ് ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് കോച്ച് സ്ഥാനത്ത് നിന്നും ലോയെ നീക്കിയത്.
Also Read: ആർക്കും ഇനി പ്രത്യേക പരിഗണനയില്ല, നിലപാട് കടുപ്പിച്ച് ഗംഭീർ
ചെയ്തത് ഒരു കോച്ച് ചെയ്യാൻ പാടില്ലാത്തത്
ടീമിന്‍റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെത്തന്നെ ചില കളിക്കാരോടുള്ള ലോയുടെ മോശം പെരുമാറ്റം ബാധിച്ചുവെന്നും, നുണകളിലൂടെയും ആരോപണങ്ങളിലൂടെയും ടീം അംഗങ്ങള്‍ക്കിടയില്‍ അവിശ്വാസ്യത ഉണ്ടാക്കാനായിരുന്നു ലോ ശ്രമിച്ചതെന്നും കളിക്കാര്‍ പരാതിപ്പെട്ടിരുന്നു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും അമേരിക്കന്‍ ടീമിന്‍റെ നെതര്‍ലന്‍ഡ്സ് പര്യടനത്തിനിടെയുമാണ് ഇത്തരത്തിൽ പരാതിക്ക് ഇടയാക്കിയ സംഭവങ്ങള്‍ ഉണ്ടായത്.
Also Read: ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് കോലിയുടെ പ്രകടനം: ആകാശ് ചോപ്ര
ഒരു കോച്ച് എന്ന നിലയിൽ ഒരാൾ ചെയ്യാൻ പാടില്ലാത്ത തരത്തിൽ അമേരിക്കൻ വംശജരായ താരങ്ങളെ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വംശജരായ താരങ്ങള്‍ക്കെതിരെ തിരിക്കാനും ടീമില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ലോ ശ്രമിച്ചത്. മൊണാങ്ക് പട്ടേലിന് പുറമെ ഇന്ത്യൻ വംശജരായ ഹര്‍മീത് സിംഗ്, മിലിന്ദ് കുമാര്‍ എന്നിവരും ലോക്കെതിരെ ഇങ്ങനെ പരാതിപ്പെട്ടവരിലെ പട്ടികയിലുണ്ട്. ഏഴ് മാസം മുമ്പാണ് മുന്‍ ഓസ്ട്രേലിയന്‍ താരം കൂടിയായ ലോയെ അമേരിക്കൻ ടീമിന്‍റെ പരിശലകനായി നിയമിച്ചത്. അതേസമയം ലോകകപ്പ് മികച്ച രീതിയിൽ കളിച്ച അമേരിക്കന്‍ ടീമില്‍ ഇന്ത്യ-പാക് വംശജരായ താരങ്ങളാണ് കൂടുതലും കളിച്ചത്.