‘കുപ്പി വളകളുടെ നഗരം, ഇനി കുപ്പികളുടെയും! കോടികളുടെ മദ്യക്കുപ്പി വ്യവസായ ഹബ്ബായി ഇന്ത്യൻ നഗരം

ഫിറോസാബാദിൽ നിന്ന് ഈ കുപ്പികൾ ഇല്ലെങ്കിൽ വിദേശ മദ്യത്തിന്റെ വിതരണം തന്നെ നിലയ്ക്കുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം!

‘കുപ്പി വളകളുടെ നഗരം, ഇനി കുപ്പികളുടെയും! കോടികളുടെ മദ്യക്കുപ്പി വ്യവസായ ഹബ്ബായി ഇന്ത്യൻ നഗരം
‘കുപ്പി വളകളുടെ നഗരം, ഇനി കുപ്പികളുടെയും! കോടികളുടെ മദ്യക്കുപ്പി വ്യവസായ ഹബ്ബായി ഇന്ത്യൻ നഗരം

ഉത്തർപ്രദേശ്: വർണ്ണാഭമായ ‘ഗ്ലാസ് വളകൾക്ക്’ അഥവാ കുപ്പി വളകൾക്ക് പേര് കേട്ട ഉത്തർപ്രദേശിലെ ഫിറോസാബാദ്, ഇപ്പോൾ മറ്റൊരു വൻകിട വ്യവസായത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകോത്തര വിദേശ മദ്യ ബ്രാൻഡുകൾക്ക് സ്റ്റൈലിഷ് ഗ്ലാസ് കുപ്പികൾ നിർമ്മിക്കുന്നതിൽ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ് ഈ യുപി പട്ടണം. കോടിക്കണക്കിന് രൂപയുടെ ഈ ആഗോള ബിസിനസ്സിന് നിശബ്ദമായി ഇന്ധനം നൽകുന്നത് ഫിറോസാബാദിലെ ഈ ഗ്ലാസ് ഫാക്ടറികളാണ് എന്നത് അല്പം അത്ഭുതം നിറഞ്ഞ കാര്യം തന്നെയാണ്.

ഓരോ വിദേശ മദ്യക്കുപ്പിക്ക് പിന്നിലും ഒരു ഇന്ത്യൻ ബന്ധം

നമ്മൾ പ്രീമിയം വിദേശ മദ്യക്കുപ്പികൾ കാണുമ്പോൾ, അതിന് പിന്നിൽ ഒരു ഇന്ത്യൻ ബന്ധം ഒളിഞ്ഞിരിപ്പുണ്ടെന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല. ജോണി വാക്കർ, ക്യാപ്റ്റൻ മോർഗൻ, എലിഫന്റ്, ട്യൂബോർഗ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കും വിവിധ വോഡ്ക ലേബലുകൾക്കും വേണ്ടിയുള്ള മദ്യക്കുപ്പികൾ നിർമ്മിക്കുന്നത് ഫിറോസാബാദിലാണ്. സാധാരണ കുപ്പികളാണെന്ന് തോന്നാമെങ്കിലും, കൃത്യമായ കരകൗശല വൈദഗ്ധ്യവും രൂപകൽപ്പനയും ആവശ്യമുള്ള കോടിക്കണക്കിന് രൂപയുടെ ആഗോള വ്യാപാരത്തിന് ഇവ അത്യന്താപേക്ഷിതമാണ്. ഫിറോസാബാദിൽ നിന്ന് ഈ കുപ്പികൾ ഇല്ലെങ്കിൽ വിദേശ മദ്യത്തിന്റെ വിതരണം തന്നെ നിലയ്ക്കുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം!

Also Read: അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡ്: ബ്രാൻഡ് മൂല്യം 82% വർദ്ധിച്ചു

അത്യാധുനിക നിർമ്മാണവും ലോകോത്തര നിലവാരവും

1,400 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ഗ്ലാസ് ഉരുക്കിയാണ് ഫിറോസാബാദിലെ ഗ്ലാസ് ഫാക്ടറികളിൽ ഈ കുപ്പികൾ നിർമ്മിക്കുന്നത്. തുടർന്ന്, വിദഗ്ധരായ തൊഴിലാളികൾ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഓരോ കുപ്പിയും ശ്രദ്ധാപൂർവം വാർത്തെടുക്കുന്നു. അന്താരാഷ്ട്ര ക്ലയിന്റുകളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഡിസൈനുകളിലും വലുപ്പങ്ങളിലും കുപ്പികൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്.

“വിദേശ ക്ലയന്റുകൾക്കായി ഞങ്ങൾ വിവിധ ഡിസൈനുകളിലും വലുപ്പങ്ങളിലും ഇഷ്ടാനുസൃതമാക്കിയ മദ്യക്കുപ്പികൾ നിർമ്മിക്കുന്നു,” “കോടിക്കണക്കിന് രൂപയുടെ ഗ്ലാസ് കുപ്പികളാണ് ഫിറോസാബാദിൽ നിന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്.” ഗ്ലാസ് കുപ്പി നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായിയായ കൃഷ്ണ മോഹൻ ഗുപ്തയുടെ വാക്കുകളാണിവ.

Also Read: എങ്ങോട്ടേക്കാ? സ്വർണവിലയിൽ വർധനവ്

ഗ്ലാസ് വ്യവസായത്തിന്റെ പുതിയ മുഖം

വളരെക്കാലമായി ഗ്ലാസ് വളകൾക്കും അലങ്കാര വസ്തുക്കൾക്കും പേര് കേട്ട നഗരമാണ് ഫിറോസാബാദ്. ഇപ്പോൾ ഇതാ മദ്യക്കുപ്പികളുടെ നിർമ്മാണത്തിലും ആഗോള തലത്തിൽ ഈ നഗരം തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കകത്തേക്കും അന്താരാഷ്ട്ര വിപണിയിലേക്കും ഗ്ലാസ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫിറോസാബാദിന്റെ ഈ പുതിയ വളർച്ച നഗരത്തിന്റെ സാമ്പത്തിക ഭാവിയെ കൂടുതൽ ശോഭനമാക്കുമെന്നതിൽ സംശയമൊന്നുമില്ല. അയൽ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വൻതോതിലുള്ള ഓർഡറുകൾ ഈ കുപ്പികൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.

Share Email
Top