മലപ്പുറമെന്ന് കേട്ടാൽ ഹാലിളകുന്ന കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോകരുത്

മുഖ്യമന്ത്രി ചെയ്തത് കാട്ടിലെ പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ്.

മലപ്പുറമെന്ന് കേട്ടാൽ ഹാലിളകുന്ന കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോകരുത്
മലപ്പുറമെന്ന് കേട്ടാൽ ഹാലിളകുന്ന കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോകരുത്

കണ്ണൂർ: സ്വർണക്കള്ളക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നു മുതിർന്ന ബിജെപി നേതാവ് സി കെ പദ്മനാഭൻ. ചില ഞരമ്പ് രോഗികൾക്ക് മലപ്പുറം എന്ന് കേൾക്കുമ്പോൾ ഹാലിളകാറുണ്ട്. മുഖ്യമന്ത്രി ആ കൂട്ടത്തിൽ പെട്ടുപോവരുത്. മുഖ്യമന്ത്രി ചെയ്തത് കാട്ടിലെ പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ്.

ഇ എം എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ? പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം എന്തുതന്നെയായാലും വേണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണം. ബിജെപിയുടെ കളക്ടറേറ്റ് ധർണ ഉത്ഘാടനം ചെയ്താണ് പരാമർശം നടത്തിയത്.

Share Email
Top