ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തണം; എ കെ ശശീന്ദ്രൻ

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു

ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തണം; എ കെ ശശീന്ദ്രൻ
ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തണം; എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. കേന്ദ്രമന്ത്രി കേരളത്തിലെ പ്രതിപക്ഷം പറയുന്നത് ഏറ്റുപറയുകയാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.1972 ലെ കേന്ദ്ര നിയമത്തിലെ ചട്ടങ്ങൾ പ്രകാരമേ സംസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയൂ. ഇതിൽ ഭേദഗതി വരുത്താതെ സംസ്ഥാന സർക്കാരിനെയും വനം വകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തുകയാണ് കേന്ദ്രമെന്നും നീക്കത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Share Email
Top