കാർ എതിർവശത്തെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 2 പേർക്ക് ദാരുണാന്ത്യം

ബൊലേറോ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അപകടമുണ്ടായ ഉടൻ തന്നെ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു

കാർ എതിർവശത്തെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 2 പേർക്ക് ദാരുണാന്ത്യം
കാർ എതിർവശത്തെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 2 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹി – നോയിഡ ലിങ്ക് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി കുടുംബ ചടങ്ങ് കഴി‌ഞ്ഞ് ടാക്സി കാറിൽ മടങ്ങി വരികയായിരുന്ന സുമൻ ധൂപ്ര (63), ഭ‍ർത്താവ് സഞ്ജിവ് ധൂപ്ര (67) എന്നിവരാണ് മരിച്ചത്.

Also Read: പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി വെട്ടിക്കൊന്നു; യുവാവ് പിടിയിൽ

നോയിഡ ലിങ്ക് റോഡിൽ വെച്ച് അമിത വേഗത്തിൽ പാ‌ഞ്ഞുവരികയായിരുന്ന ഒരു ബൊലേറോ കാർ റോഡിലെ ഡിവൈഡർ മറികടന്ന്, വിപരീത ദിശയിലുള്ള റോഡിലൂടെ പോവുകയായിരുന്ന ബലേനോ കാറിനെയും പിന്നീട് ടാക്സി വാഹനത്തെയും ഇടിക്കുകയായിരുന്നു. ടാക്സി കാറിന്റെ മുകളിലേക്കാണ് ബൊലേറോ ഇടിച്ചു കയറിയത്. വാഹനത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ നാട്ടുകാർ ബൊലേറോ ഉയർത്തി മാറ്റുകയായിരുന്നു.

ബൊലേറോ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അപകടമുണ്ടായ ഉടൻ തന്നെ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. ഈ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഡ്രൈവ‍ർ മദ്യ ലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പരിക്കേറ്റ അൽജുൻ സോളങ്കിയുടെ ബന്ധു യോഗേഷ് പറഞ്ഞു.

Share Email
Top