തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരം. ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷം ആരംഭിക്കുന്നത്. 10.15 നാണ് അടുപ്പുവെട്ട്. തുടർന്ന് 1.15 നാണ് നിവേദ്യം നടക്കുന്നത്. പൊങ്കാല അർപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും. കൂടാതെ സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശത്തിലുണ്ട്. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം.
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം
പൊങ്കാല അർപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നാടും നഗരവും






