ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കും; നെതന്യാഹു

ഇറാനെതിരായ ഇസ്രയേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു.

ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കും; നെതന്യാഹു
ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കും; നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായ ഇസ്രയേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഈക്കാര്യം വ്യക്തമാക്കിയത്.

Also Read: എല്ലാവരും ഉടനടി ടെഹ്‌റാന്‍ വിട്ടുപോകണം; മുന്നറിയിപ്പുമായി ട്രംപ്

ടെഹ്റാനിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ വ്യോമസേന വിമാനം രണ്ട് ഇറാനിയന്‍ എഫ് -14 യുദ്ധവിമാനങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, തബ്രിസ് മേഖലയില്‍ മറ്റൊരു എഫ്-35 യുദ്ധവിമാനം ഇറാനിയന്‍ വ്യോമ പ്രതിരോധം വെടിവച്ചു വീഴ്ത്തിയെന്ന് ഇറാനും അവകാശപ്പെട്ടു. ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂര്‍ ന്യൂസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Share Email
Top