അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല: ഡല്‍ഹി കോടതി

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല: ഡല്‍ഹി കോടതി

ഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമാകുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ‘മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് കെജ്രിവാളാണ്. എന്നാല്‍, അദ്ദേഹം ഇല്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

ദേശീയ താല്‍പര്യങ്ങളും പൊതുതാല്‍പര്യങ്ങളും കണക്കിലെടുത്ത് മുഖ്യമന്ത്രി പദവി കൈയ്യാളുന്ന വ്യക്തികള്‍ ദീര്‍ഘകാലമോ അനിശ്ചിതകാലമോ ഓഫീസില്‍ ഇല്ലാതിരിക്കുന്നത് ഉചിതമല്ലെന്ന നിരീക്ഷണവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

Top