കേരളീയം പരിപാടിക്ക് വാഗ്ദാനം ചെയ്ത തുക ഇനിയും സ്‌പോണ്‍സര്‍മാരില്‍ നിന്ന് ലഭിക്കാനുണ്ട്: മുഖ്യമന്ത്രി

കേരളീയം പരിപാടിക്ക് വാഗ്ദാനം ചെയ്ത തുക ഇനിയും സ്‌പോണ്‍സര്‍മാരില്‍ നിന്ന് ലഭിക്കാനുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒന്നാം കേരളീയം പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരില്‍ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍. പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ തേടി പിസി വിഷ്ണുനാഥ് എംഎല്‍എ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരും അത് നല്‍കിയവരുടെയും പട്ടികയില്‍ നികുതി കുടിശികയുള്ളവര്‍ ഉള്‍പ്പെട്ട കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കേരളീയത്തിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top