ഡി​സം​ബ​ർ 31ന് ​പൊ​തു​മാപ്പ്​ ​അ​വ​സാ​നി​ക്കും

രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി രേ​ഖ​ക​ളി​ല്ലാ​തെ ക​ഴി​യു​ന്ന​വ​ർ​ക്ക് താ​മ​സം നി​യ​മ​പ​ര​മാ​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ മ​നു​ഷ്യ​ത്വ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് പൊ​തു​മാ​പ്പ് പ​ദ്ധ​തി

ഡി​സം​ബ​ർ 31ന് ​പൊ​തു​മാപ്പ്​ ​അ​വ​സാ​നി​ക്കും
ഡി​സം​ബ​ർ 31ന് ​പൊ​തു​മാപ്പ്​ ​അ​വ​സാ​നി​ക്കും

ഡി​സം​ബ​ർ 31ന് രാജ്യത്തെ പൊ​തു​മാ​പ്പ്​ കാ​ലാ​വ​ധി ​അ​വ​സാ​നി​ക്കും. വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​ർ വി​സ രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​ന്​ പൊ​തു​മാ​പ്പ് സേ​വ​ന​ങ്ങ​ൾ ഉ​ട​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി.​ഡി.​ആ​ർ.​എ​ഫ്.​എ ആ​വ​ർ​ത്തി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച പൊ​തു​മാ​പ്പ് പ​ദ്ധ​തി, ഒ​ക്ടോ​ബ​ർ 31ന് ​അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു.

പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് നി​ർ​ദേ​ശി​ച്ചു. സേ​വ​നം തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്​ ക​ണ​ക്കി​ലെ​ടു​ത്ത് കാ​ലാ​വ​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

Also Read :ഖ​ത്ത​രി ദേ​ശീ​യ ദി​നാ​ഘോ​ഷം; കു​തി​ര പ്ര​താ​പ​വു​മാ​യി അ​ൽ ശ​ഖ​ബ്

രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി രേ​ഖ​ക​ളി​ല്ലാ​തെ ക​ഴി​യു​ന്ന​വ​ർ​ക്ക് താ​മ​സം നി​യ​മ​പ​ര​മാ​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ മ​നു​ഷ്യ​ത്വ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് പൊ​തു​മാ​പ്പ് പ​ദ്ധ​തി​യെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ സ​ലാ​ഹ് അ​ൽ ഖം​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Share Email
Top