മസ്കത്ത്: ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ദരുടെ പ്രതിനിധി സംഘവുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് കൂടിക്കാഴ്ച നടത്തി. ഒമാനിൽ നടക്കാനിരിക്കുന്ന ‘സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ’യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദർ.
ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച നിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണ വശങ്ങൾ ചർച്ച ചെയ്തു.