ദി കേരള സ്റ്റോറിക്ക് ബദല്‍ മണിപ്പൂര്‍ സ്റ്റോറിയല്ല; KCBC ജാഗ്രതാ കമ്മീഷന്‍

ദി കേരള സ്റ്റോറിക്ക് ബദല്‍ മണിപ്പൂര്‍ സ്റ്റോറിയല്ല; KCBC ജാഗ്രതാ കമ്മീഷന്‍

ദി കേരള സ്റ്റോറിക്ക് ബദല്‍ മണിപ്പൂര്‍ സ്റ്റോറിയല്ലെന്ന പരാമര്‍ശവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്‍. മണിപ്പൂര്‍ സ്റ്റോറി പ്രദര്‍ശിപ്പിച്ച് വിഷയം വഴിതിരിച്ചുവിടുന്നത് വിഡ്ഡിത്തമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ മൈക്കിള്‍ പുളിക്കല്‍. ദീപിക പത്രത്തിലെ ലേഖനത്തിലാണ് പരാമര്‍ശം.

നേരത്തെ വിവിധ ക്രൈസ്തവ രൂപതകള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നാലെ സിനിമയെ പിന്തുണച്ച് താമരശ്ശേരി, തലശ്ശേരി രൂപതകളും രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും ആഹ്വാനം ചെയ്തിരുന്നു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപതയില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്.

അതേസമയം കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം വിമര്‍ശിച്ചിരുന്നു. ഇടുക്കി, തലശ്ശേരി, താമരശ്ശേരി രൂപതകള്‍ വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചക്കുന്നതിനിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി എറണാകുളം-അങ്കമാലി അതിരൂപത പ്രദര്‍ശിപ്പിച്ചിരുന്നു. ”മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ അഭിപ്രായപ്പെട്ടു.

Top