ഡല്‍ഹി തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍

ഡല്‍ഹി തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ഡല്‍ഹി തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഭരണതുടര്‍ച്ചക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍, ഒരു അട്ടിമറിയാണ് കോണ്‍ഗ്രസ്സും ബിജെപിയും ലക്ഷ്യം വെയ്ക്കുന്നത്.

Also Read: പ്രധാനമന്ത്രി കാണിച്ചു കൊടുത്ത വഴി സുരേഷ്ഗോപി പിന്തുടരുന്നു: ബിനോയ് വിശ്വം

ബജറ്റിലെ ആദായ നികുതി ഇളവ് പ്രഖ്യാപനം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അതേസമയം അരവിന്ദ് കെജ്രിവാള്‍ എന്ന ഒറ്റയാള്‍ പോരാളിയാണ് ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ആം ആദ്മി പാര്‍ട്ടിയില്‍ വലിയ ആശങ്ക വഴിയൊരുക്കിയിരുന്നു.

Share Email
Top