തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉള്‍പ്പടെയുള്ള പേരുകള്‍ വിളിക്കേണ്ടെന്ന് നടന്‍ അജിത് കുമാര്‍. തന്നെ കെ അജിത്ത് എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് എക്‌സ് പോസ്റ്റിലൂടെ താരം വ്യക്തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരധകരോട് താരം ആവശ്യപ്പെട്ടു.
Also Read: ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച് ‘തങ്കലാൻ’
‘കടവുളെ… അജിത്തേ’ എന്ന മുദ്രാവാക്യം ആരംഭിച്ചത് ഒരു യുട്യൂബ് ചാനലിന് ഒരാള്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നാണ്, അത് വൈറലായി. മുദ്രാവാക്യം വിളി തമിഴ്നാട്ടിലെ നിരവധി ആളുകള്‍ ഏറ്റെടുത്തു, അവര്‍ പൊതു ഇടങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. കടവുളെ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം ദൈവം എന്നാണെന്നും താരം പറയുന്നു.