CMDRF

ഇബ്രാഹിം റെയ്‌സിക്ക് സംഭവിച്ച അപകടം; ആശങ്ക അറിയിച്ച് മോദി

ഇബ്രാഹിം റെയ്‌സിക്ക് സംഭവിച്ച അപകടം; ആശങ്ക അറിയിച്ച് മോദി
ഇബ്രാഹിം റെയ്‌സിക്ക് സംഭവിച്ച അപകടം; ആശങ്ക അറിയിച്ച് മോദി

റാന്‍ പ്രസിഡന്റിന് സംഭവിച്ച അപകടത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി. ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മോദി എക്സില്‍ കുറിച്ചു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കും ഒപ്പമുണ്ടായിരുന്ന ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലഹഷെം എന്നിവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

ഇറാന്‍- അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍ വിദൂരവനമേഖലയില്‍ അപകടത്തില്‍പ്പെട്ടത്. പ്രതികൂലകാലാവസ്ഥ കാരണം തിരച്ചില്‍ അതീവദുഷ്‌കരമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പന്ത്രണ്ട് മണിക്കൂറിന് മുകളിലായി ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

Top