12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

അ​സ​മി​ലെ ഗു​വാ​ഹ​ത്തിയി​ല്‍നി​ന്നു​ള്ള കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ക​മാ​ൽ ഹു​സൈ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്

12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു
12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

മം​ഗ​ളൂ​രു: 12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ല്‍ തറച്ചു ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും നീ​ക്കം ചെ​യ്ത് ജീ​വ​ന്‍ ര​ക്ഷി​ച്ചു. മം​ഗ​ളൂ​രു ഗ​വ. വെ​ന്‍ലോ​ക്ക് ആ​ശു​പ​ത്രി​യി​ലെ സി.​ടി.​വി.​എ​സ് സം​ഘം പ്ര​ത്യേ​ക ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഇത് പു​റ​ത്തെ​ടു​ത്ത​ത്. അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ല്‍നി​ന്നു​ള്ള കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ക​മാ​ൽ ഹു​സൈ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്.

മാ​താ​പി​താ​ക്ക​ള്‍ കു​ട​ക് മ​ടി​ക്കേ​രി​യി​ലെ ഒ​രു കാ​പ്പി എ​സ്റ്റേ​റ്റി​ല്‍ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ശ​നി​യാ​ഴ്ച കു​ട്ടി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ സ​മീ​പ​ത്ത് വെ​ട്ടി​യി​ട്ട തെ​ങ്ങോ​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി ധ​രി​ച്ച സ്റ്റീ​ല്‍ മാ​ല​ക്കൊ​പ്പം 20 സെ​ന്റീ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ഓ​ല മ​ട​ലി​ന്റെ ക​ഷ​ണ​വും നെ​ഞ്ചി​ല്‍ ത​റ​ച്ചു​ക​യ​റുകയായിരുന്നു.

Also Read : ടിബറ്റിന് വേണ്ടി നിലകൊണ്ട ഗ്യാലോ തോൻഡുപ്

മ​ടി​ക്കേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്കു ശേ​ഷം തു​ട​ര്‍ചി​കി​ത്സ​ക്കാ​യി വെ​ന്‍ലോ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. വെ​ന്‍ലോ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​സു​രേ​ഷ് പൈ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ര്‍ഡി​യോ​തൊ​റാ​സി​ക് ആ​ന്‍ഡ് വാ​സ്‌​കു​ല​ര്‍ സ​ര്‍ജ​റി (സി.​ടി.​വി.​എ​സ്) സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ക​മാ​ൽ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു എന്നാണ് റിപ്പോർട്ടുകൾ.

Share Email
Top