ഈ സ്റ്റേഡിയം താന്‍ ബാറ്റിംഗിന് അനുകൂലമാക്കിയിരിക്കുന്നുവെന്ന്; ‘പാറ്റ് നിങ്ങള്‍ വളരെ നല്ലവനാണ്’: വിരാട് കോഹ്ലി

ഈ സ്റ്റേഡിയം താന്‍ ബാറ്റിംഗിന് അനുകൂലമാക്കിയിരിക്കുന്നുവെന്ന്; ‘പാറ്റ് നിങ്ങള്‍ വളരെ നല്ലവനാണ്’: വിരാട് കോഹ്ലി

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു പോരാട്ടത്തിന് ഒരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും. മത്സരത്തിന് മുമ്പായി ഇരുടീമുകളും പരിശീലനത്തിലാണ്. ഇതിനിടെയില്‍ സണ്‍റൈഴേസ് നായകന്‍ പാറ്റ് കമ്മിന്‍സും റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള ഒരു സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

പാറ്റ് കമ്മിന്‍സും വിരാട് കോഹ്ലിയും ബാറ്റിംഗ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ചിന്നസ്വാമിയിലെ റണ്‍ഫെസ്റ്റിന് ശേഷം ഇരുടീമുകളും ഹൈദരാബാദില്‍ ഏറ്റുമുട്ടുകയാണ്. ഇത്തവണയും റണ്‍ഫെസ്റ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വിരാട് കോഹ്ലിയുടെ അടുത്തെത്തിയ പാറ്റ് കമ്മിന്‍സ് പറയുകയാണ്. ‘വിരാട്, നിങ്ങളുടെ പരിശീലകന്‍ പറയുന്നു. ഈ സ്റ്റേഡിയം താന്‍ ബാറ്റിംഗിന് അനുകൂലമാക്കിയിരിക്കുന്നുവെന്ന്. അത്രയെ ഞാന്‍ കേട്ടുള്ളു’. ഇതിന് മറുപടിയായി ‘പാറ്റ് നിങ്ങള്‍ വളരെ നല്ലവനാണ്’ എന്ന് കോഹ്ലിയും പറയുന്നുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Top