ആ ആരാധക ആവേശം അല്പായുസ്സായിരുന്നു! താൻ ഷാരൂഖ് ഖാനല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സംഭവിച്ചത് ഇതാണ്; ഷാൻ

അന്ന് താൻ പുതിയൊരു മാരുതി 800 കാർ വാങ്ങിയ സമയമായിരുന്നുവെന്ന് ഷാൻ ഓർക്കുന്നു

ആ ആരാധക ആവേശം അല്പായുസ്സായിരുന്നു! താൻ ഷാരൂഖ് ഖാനല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സംഭവിച്ചത് ഇതാണ്; ഷാൻ
ആ ആരാധക ആവേശം അല്പായുസ്സായിരുന്നു! താൻ ഷാരൂഖ് ഖാനല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സംഭവിച്ചത് ഇതാണ്; ഷാൻ

ഗായകന്‍ ഷാനിന്റെ ജീവിതത്തിലെ ഏറ്റവും രസകരമായൊരു ആരാധക അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഓൾ ഇന്ത്യ മെഹ്ഫിൽ’ എന്ന പരിപാടിയിൽ സംസാരിക്കവേയാണ്, തന്നെ ഷാരൂഖ് ഖാൻ എന്ന് തെറ്റിദ്ധരിച്ച് ഒരു കൂട്ടം സ്‌കൂൾ വിദ്യാർഥിനികൾ വളഞ്ഞ സംഭവം അദ്ദേഹം വെളിപ്പെടുത്തിയത്.

അന്ന് താൻ പുതിയൊരു മാരുതി 800 കാർ വാങ്ങിയ സമയമായിരുന്നുവെന്ന് ഷാൻ ഓർക്കുന്നു. പെട്രോൾ അടിക്കാനായി ഒരു പമ്പിൽ വണ്ടി നിർത്തിയപ്പോഴാണ് സംഭവം. അവിടേക്ക് എത്തിയ ഒരു സ്‌കൂൾ ബസ്സിലെ പെൺകുട്ടികൾ തന്നെ കണ്ട് വലിയ ആവേശത്തോടെ ഓടിവരികയും വളയുകയും ചെയ്തു. കുറച്ചുനേരം ആളുകളുടെ ആ ആരാധനയിൽ താൻ മതിമറന്നു നിന്നുപോയി. എന്നാൽ, പെട്ടെന്നുതന്നെ അവർ തന്നിൽ നിന്ന് അകന്ന് ബസ്സിലേക്ക് തിരിച്ചുപോയി.

Also Read:ബോക്സ് ഓഫീസിൽ ജയറാം-ഉർവശി മാജിക്! ‘പരിമള ആൻഡ് കോ’ പത്ത് കോടി ക്ലബ്ബിൽ!

പിന്നീടാണ് അവർ താൻ ഷാരൂഖ് ഖാൻ ആണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് മനസ്സിലായത്. അവർ മുംബൈയിൽ നിന്നുള്ളവർ അല്ലാത്തതിനാൽ, ഷാരൂഖ് ഖാൻ പോലൊരു വലിയ താരം സ്വയം പെട്രോൾ അടിക്കാൻ പമ്പിൽ വരുമോ എന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു. എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായപ്പോഴാണ് അവർ തിരിച്ചുപോയതെന്നും, ആ ആവേശം കുറച്ചുനേരം മാത്രമാണെങ്കിലും അതൊരു നല്ല അനുഭവമായിരുന്നുവെന്നും ഷാൻ ചിരിയോടെ പങ്കുവെച്ചു.

ഷാരൂഖ് ഖാന്റെ ചിത്രങ്ങളിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഷാൻ, ‘തൻഹാ ദിൽ’, ‘ചന്ദ് സിഫാരിഷ്’, ‘ബെഹ്തി ഹവ സാ താ വോ’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. അക്ഷയ് കുമാർ നായകനാകുന്ന ‘വെൽകം ടു ദ ജംഗിൾ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി പാടിയിരിക്കുന്നത്.

Share Email
Top