ഗാസയിലെ സാധാരണ ജനതയ്ക്കെതിരെ നടക്കുന്ന ക്രൂരമായ നടപടികൾക്കിടയിൽ, ലോകം വീണ്ടും ഓർക്കുന്നത് ഒരു പഴയ ഏകാധിപതിയെയാണ് – അഡോൾഫ് ഹിറ്റ്‌ലർ. ഒരു ‘ഒക്ടോബർ 7’ ൽ തുടങ്ങി, ഇന്നേക്ക് രണ്ട് വർഷം തികയുമ്പോഴും ലോക മനഃസാക്ഷിയെ അസ്വസ്ഥമാക്കുന്ന ഗാസയിലെ യുദ്ധമുഖത്തേക്ക് നോക്കുമ്പോൾ, ചരിത്രം ഒരു വിരോധാഭാസമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. സമാനമായ രീതിയിൽ ജൂതസമൂഹത്തോട് ഹിറ്റ്‌ലർ ചെയ്ത ക്രൂരതകളെ ഓർമ്മിച്ചാണ് ഇന്ന് പലരും അദ്ദേഹത്തെ ചർച്ച ചെയ്യുന്നത്. എന്നാൽ, ഇവിടെയാണ് ഏറ്റവും വലിയ വിരോധാഭാസം. ഹിറ്റ്‌ലർ കൊന്നുതള്ളിയ അതേ ജൂതന്മാരുടെ പിൻതലമുറയിലുള്ളവരും ജൂതരാഷ്ട്രവുമാണ് ഇന്ന് കണ്ണില്ലാത്ത ക്രൂരതകൾ ചെയ്യുന്നത്.
ഈ ചരിത്രപരമായ വിരോധാഭാസത്തിൽ നിന്നുകൊണ്ട് നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ, മറ്റൊരു ചോദ്യം ഉയരുന്നുണ്ട്, ഇത്രയും വലിയൊരു യുദ്ധക്കൊതിയനായ ഏകാധിപതിക്ക് എവിടെയാണ് പിഴച്ചത്? ലോകം കീഴടക്കിയേക്കാമായിരുന്ന ഹിറ്റ്‌ലർ, തന്റെ ഏറ്റവും വലിയ യുദ്ധത്തിൽ പരാജയപ്പെട്ടത് എവിടെയാണ്?
Also Read: എന്ത്, മമ്മൂട്ടിയുടെ മുടി വിഗ്ഗ് ആണെന്നോ..! എ.ഐ.യോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഞെട്ടിക്കുന്നത്
യൂറോപ്പിന്റെ ആകാശത്തിന് കീഴിൽ ഒരു കാലത്ത് ഭീഷണിയില്ലാത്ത ശക്തിയായി നിലകൊണ്ടിരുന്ന ഒന്നായിരുന്നു ഹിറ്റ്‌ലറിന്റെ നാസി ജർമ്മനി. ‘രണ്ടാം ലോകമഹായുദ്ധം’ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ആ പേര്, ലോകത്തെ വിറപ്പിച്ച ആ ഭരണാധികാരി, എവിടെയാണ് തകർന്നുപോയത്? ഒരുവശത്ത്, ലോകരാജ്യങ്ങളെ ഒന്നൊന്നായി കീഴ്പ്പെടുത്തിയ ആ അക്രമണോത്സുകത, മറുവശത്ത്, ചരിത്രം രേഖപ്പെടുത്തിയ ഒരു വൻ പരാജയം. 1942-ന് ശേഷമാണ് ജർമ്മനിയുടെ ആത്മവിശ്വാസം തകർന്നു തുടങ്ങുന്നതെന്ന് ചരിത്രം പറയുന്നു. എന്നാൽ, ഹിറ്റ്‌ലർ എന്ന സൈനിക ബുദ്ധിക്ക് എവിടെയാണ് പിഴച്ചത്? ആ പരാജയത്തിന് പിന്നിലെ ഏറ്റവും നിർണായകമായ ആ ഒരൊറ്റ തീരുമാനം എന്തായിരുന്നു?
കലയിൽ തോറ്റവൻ, അധികാരത്തിൽ വിജയിച്ചപ്പോൾ
ഹിറ്റ്‌ലറുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതവും ഏറെ പ്രധാനമാണ്. വിയന്നയിലെ അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ ചേരാൻ ശ്രമിച്ച കൗമാരക്കാരനായ ഹിറ്റ്‌ലർ, അതിൽ പരാജയപ്പെട്ടതോടെ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും, പിന്നീട് സൈന്യത്തിൽ നിന്ന് പുറത്തുവന്ന് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുറപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ജർമ്മനിയും പോളണ്ടും ഫ്രാൻസുമെല്ലാം ജർമ്മനിക്ക് മുന്നിൽ കീഴടങ്ങി. എന്നാൽ, ഈ വിജയക്കൊടുമുടിയിൽ വെച്ചാണ് ഹിറ്റ്‌ലർക്ക് ഒരു നിർണ്ണായക തെറ്റ് പറ്റുന്നത്…
വിധിയെഴുതിയ ആ ഒരൊറ്റ തീരുമാനം: സോവിയറ്റ് ആക്രമണം
ഹിറ്റ്‌ലറുടെ പതനത്തിന് കാരണമായ ഏറ്റവും വലിയ അബദ്ധം സോവിയറ്റ് യൂണിയനുമായി ബന്ധപ്പെട്ടതായിരുന്നു, അതായത് ഇന്നത്തെ പുടിന്റെ റഷ്യ.
ആദ്യം, ജർമ്മനിയും സോവിയറ്റ് യൂണിയനുമായി ഒരു അനാക്രമണ സന്ധി (നോൺ-അഗ്രഷൻ പാക്ട്) നിലവിലുണ്ടായിരുന്നു. എന്നാൽ, ഈ കരാർ ലംഘിച്ചുകൊണ്ട് ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ തീരുമാനിച്ചു. ഓപ്പറേഷൻ ബാർബറോസ്സ, എന്നാണ് ആ ആക്രമണം അറിയപ്പെടുന്നത്. ഇതാണ് അദ്ദേഹത്തിന് പറ്റിയ ഏറ്റവും വലിയ പിഴവായി ചരിത്രം പറയുന്നത്.
ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ തീരുമാനിച്ചതോടെ, റഷ്യയും സഖ്യവും ഒന്നടങ്കം ഹിറ്റ്‌ലറിനെതിരെ തിരിഞ്ഞു. സോവിയറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിൻ പോലും മുമ്പ് ജർമ്മൻ ഉദ്യോഗസ്ഥരുമായി പരിശീലനം നേടിയിരുന്നു എന്ന വിവരങ്ങൾ ജർമ്മൻ സൈന്യത്തിന് ആകെ തിരിച്ചടിയായി.
Also Read: യൂസഫലി അല്ല..! വെറും ‘2 ‘ രൂപയുടെ ഉൽപ്പന്നം കൊണ്ട് 17,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത മലയാളി!
തിരിച്ചടിയായത് തണുപ്പും സ്റ്റാലിന്റെ തന്ത്രങ്ങളും
സോവിയറ്റ് യൂണിയനെ കീഴടക്കാമെന്ന ഹിറ്റ്‌ലറുടെ അമിത ആത്മവിശ്വാസം തകർത്തത് അവിടുത്തെ കാലാവസ്ഥയും ശക്തമായ പ്രതിരോധവുമായിരുന്നു. റഷ്യൻ മഞ്ഞുകാലം ജർമ്മൻ സൈന്യത്തിന് കനത്ത തിരിച്ചടിയായി. ശീതകാലത്തെ പ്രതിരോധിക്കാൻ തയ്യാറെടുപ്പുകളില്ലാതിരുന്നത് സൈന്യത്തെ ദുർബലപ്പെടുത്തി. സോവിയറ്റ് യൂണിയൻ കൂടാതെ, അമേരിക്കയെ കൂടി യുദ്ധത്തിലേക്ക് വലിച്ചിഴച്ചതോടെ ജർമ്മനി കൂടുതൽ ഒറ്റപ്പെട്ടു. സോവിയറ്റ് യൂണിയനും, അമേരിക്കയും, ബ്രിട്ടനുമടങ്ങുന്ന സഖ്യസേനയുടെ മുന്നിൽ ജർമ്മനിക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
ലോകത്തെ മുഴുവൻ കീഴടക്കാനുള്ള വ്യഗ്രതയിൽ, തന്റെ എതിരാളികളെ പ്രത്യേകിച്ച് സോവിയറ്റ് യൂണിയനെ ഹിറ്റ്‌ലർ വേണ്ടത്ര വിലമതിച്ചില്ല. സോവിയറ്റ് യൂണിയൻ തകർന്നാൽ യൂറോപ്പ് മുഴുവൻ തന്റേതാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, ചരിത്രം മറ്റൊരു വിധത്തിലാണ് വിധി എഴുതിയത്.
അമിതമായ ആത്മവിശ്വാസം, സഖ്യശക്തികളുടെ സംയുക്ത ശക്തി, റഷ്യയിലെ കഠിനമായ കാലാവസ്ഥ എന്നിവയെല്ലാം ചേർന്ന് ഹിറ്റ്‌ലറെ പരാജയത്തിലേക്ക് നയിച്ചു. ലോകം കീഴടക്കിയേക്കാമായിരുന്ന ഒരു ഭരണാധികാരി, ഒരു തെറ്റായ തീരുമാനം കൊണ്ട് തകർന്നുപോയതിന്റെ പാഠമാണ് ഈ ചരിത്രം. ഇപ്പോൾ ലോക നേതാവെന്ന അഹങ്കരിക്കുന്ന ട്രംപും, ശാശ്വതമാണ് ഈ അധികാര കസേരയെന്ന് കരുതുന്ന പ്രിയ സുഹൃത്ത് ബെഞ്ചമിൻ നെതന്യാഹുവും ഈ ചരിത്ര വസ്തുത കൂടി മനസ്സിലാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.






