ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയവര്‍ക്ക് നന്ദി; കുറിപ്പ് പങ്കുവച്ച് കെകെ ശൈലജ

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയവര്‍ക്ക് നന്ദി; കുറിപ്പ് പങ്കുവച്ച് കെകെ ശൈലജ

കോഴിക്കോട്: വടകരയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തവര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് കെകെ ശൈലജ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ വോട്ടര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്ന് കെകെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

ഒന്നര മാസക്കാലത്തിലേറെ കടുത്ത ചൂടിനെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദിവീണ്ടും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

Top