‘പൊറുക്ക മൂടിയാത് തമ്പി’..! വിജയിയുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപയുടെ കോഴ വാഗ്ദാനം; മൂന്നുപേർ പിടിയിൽ

ഉത്തങ്കരൈ എംഎൽഎ ഡോ. എൻ. ഇളയരാജയ്ക്ക് നേരെയാണ് വൻ കോഴ വാഗ്ദാനവും ഭീഷണിയും ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു

‘പൊറുക്ക മൂടിയാത് തമ്പി’..! വിജയിയുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപയുടെ കോഴ വാഗ്ദാനം; മൂന്നുപേർ പിടിയിൽ
‘പൊറുക്ക മൂടിയാത് തമ്പി’..! വിജയിയുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപയുടെ കോഴ വാഗ്ദാനം; മൂന്നുപേർ പിടിയിൽ

മിഴ്നാട് നിയമസഭയിൽ ഭരണപക്ഷമായ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആരോപണം രാഷ്ട്രീയ കേരളത്തെയും തമിഴ്നാടിനെയും ഞെട്ടിച്ചിരിക്കുകയാണ്. ഉത്തങ്കരൈ എംഎൽഎ ഡോ. എൻ. ഇളയരാജയ്ക്ക് നേരെയാണ് വൻ കോഴ വാഗ്ദാനവും ഭീഷണിയും ഉയർന്നിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തങ്കരൈ എംഎൽഎ ഡോ. എൻ. ഇളയരാജയെ ഫോണിൽ ബന്ധപ്പെട്ട വ്യക്തിയാണ് കോഴ വാഗ്ദാനം ചെയ്തത്. താൻ ‘ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ്’ (IPDS) എന്ന സർവ്വേ സ്ഥാപനത്തിൻ്റെ തലവനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് വിളിക്കുന്നതെന്ന് അറിയിച്ചു. പിന്നീട്, നിയമസഭയിൽ സ്പീക്കർക്കെതിരെ കൊണ്ടുവരുന്ന പ്രമേയത്തിൽ ഭരണപക്ഷത്താണെങ്കിലും പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും, ഇതിന് പ്രതിഫലമായി 35 കോടി രൂപ നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു.

ALSO READ; “എതിരാളികൾ ചതിക്കും, പക്ഷെ വീരന്മാർ തോൽക്കില്ല! ഇറാനെ വീഴ്ത്താൻ നോക്കിയവർക്ക് എട്ടിന്റെ പണി; മടങ്ങിയത് തലയുയർത്തി തന്നെ

എന്നാൽ, എംഎൽഎ ഈ വാഗ്ദാനം തള്ളിക്കളയുകയും ഫോൺ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം, ഇളയരാജയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താൻ പ്രതികൾ മുതിർന്നതായാണ് പരാതി. തുടർന്ന് ജൂൺ 29-ന് ഇളയരാജ ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ നരേഷ്, ത്യാഗരാജൻ എന്നിവരെ പോലീസ് പിടികൂടി.

മുൻ മന്ത്രിയും കോയമ്പത്തൂർ സൗത്ത് എംഎൽഎയുമായ വി. സെന്തിൽ ബാലാജിയുടെ സഹോദരൻ വി. അശോക് കുമാർ പ്രതിയായ നരേഷുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സെന്തിൽ ബാലാജിയുടെയും അശോക് കുമാറിൻ്റെയും നിർദ്ദേശപ്രകാരമാണ് പ്രതികൾ എംഎൽഎയെ സമീപിച്ചതെന്നാണ് പ്രാഥമിക നിഗമനം. ടിവികെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് പാർട്ടി നേതൃത്വം ആരോപിക്കുന്നു. സമാനമായ രീതിയിൽ മറ്റ് പല ടിവികെ എംഎൽഎമാരെയും പ്രതികൾ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Share Email
Top