ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായുള്ള പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ. അതിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ഒരു സിക്സറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പരിശീലന മത്സരത്തിനിടെ താരത്തിന്റെ ഒരു സിക്സർ സ്റ്റേഡിയത്തിന്റെ റൂഫ് തകർത്തു. വാഷിങ്ടൺ സുന്ദറിന്റെ പന്തിലായിരുന്നു റിഷഭ് റൂഫ് തകർക്കുന്ന സിക്സർ പറത്തിയത്.
അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത്. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇംഗ്ലണ്ടിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
Also Read: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ് യോഗ്യത റൗണ്ടിൽ വെയ്ൽസിനെ തോൽപ്പിച്ച് ബെൽജിയം
2007ന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. ഇത് തിരുത്തുകയാണ് ഇന്ത്യയുടെ മറ്റൊരു ലക്ഷ്യം. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.