വിപണിയിലെത്തിയിട്ട് പത്തുവർഷങ്ങൾ; നേട്ടത്തിലെത്തി ഈ മിഡ് സൈസ് എസ് യു വി

മാരുതിയുടെ വാഹനങ്ങളായ ബ്രെസ, എർട്ടിഗ, വാഗൺ ആർ,സ്വിഫ്റ്റ് എന്നീ വാഹനങ്ങളെയെല്ലാം പിന്നിലാക്കിയാണ് ക്രെറ്റയുടെ ഈ കുതിപ്പ്

വിപണിയിലെത്തിയിട്ട് പത്തുവർഷങ്ങൾ; നേട്ടത്തിലെത്തി ഈ മിഡ് സൈസ് എസ് യു വി
വിപണിയിലെത്തിയിട്ട് പത്തുവർഷങ്ങൾ; നേട്ടത്തിലെത്തി ഈ മിഡ് സൈസ് എസ് യു വി

ജൂണിൽ പാസഞ്ചർ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വിയായ ക്രെറ്റയാണ്. 2015 ൽ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട കാലം മുതൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ് യു വി കളിൽ ഒന്ന് എന്ന പേര് സ്ഥിരതയോടെ നിലനിർത്തുന്നുണ്ട് ക്രെറ്റ.

നിരത്തിലെത്തി പത്തുവർഷങ്ങൾ പൂർത്തിയാക്കുമ്പോഴാണ് ഈ നേട്ടമെന്നത് നിർമാതാക്കൾക്കും ഇരട്ടി മധുരമാണ്. മാരുതിയുടെ വാഹനങ്ങളായ ബ്രെസ, എർട്ടിഗ, വാഗൺ ആർ,സ്വിഫ്റ്റ് എന്നീ വാഹനങ്ങളെയെല്ലാം പിന്നിലാക്കിയാണ് ക്രെറ്റയുടെ ഈ കുതിപ്പ്. 2025 ജൂണിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 15786 യൂണിറ്റ് ക്രെറ്റയാണ് ഉപഭോക്താക്കളുടെ കൈകളിലെത്തിയത്.

Also Read: ആഡംബര കാർ കുടുങ്ങി: ഫെരാരിക്ക് 1.42 കോടി പിഴ ചുമത്തി കർണാടക

എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ മിഡ് സൈസ് എസ് യു വി നേട്ടത്തിലെത്തിയത്. രണ്ടു തലമുറകളായി രാജ്യത്ത് വിജയക്കൊടി പാറിക്കുന്ന ഈ വാഹനത്തിനു നിലവിൽ ഇന്ത്യൻ നിരത്തുകളിൽ മാത്രം 12 ലക്ഷം ഹാപ്പി കസ്റ്റമേഴ്സ് ക്രെറ്റയ്ക്കുണ്ട്. 2015ല്‍ പുറത്തിറക്കിയ ക്രെറ്റ സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്.

വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്‌പോര്‍ട്ടി മോഡലായ ക്രെറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്. രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പിറേറ്റഡ് പെട്രോള്‍, 1.5 ലീറ്റര്‍ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് എന്‍ജിന്‍ വകഭേദങ്ങള്‍.

Share Email
Top